ടെക്സസ്: ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ചിന്റെ അവിഭാജ്യ ഘടകമായ സിനായ് ഏരിയ പ്രയർ ഗ്രൂപ്പിന്റെ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ മാൻവെലിൽ നടന്നു. ഇടവക വികാരി റവ. ജോസഫ് ജോൺ, അസിസ്റ്റന്റ് വികാരി റവ. ജോൺ വിൽസൺ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മികവേകി.
പ്രാർഥന, ഭക്തിഗാനങ്ങൾ, അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.